കുവൈറ്റ് : ഷോപ്പിങ് മാളുകൾ സലൂണുകൾ ഹെൽത്ത് ക്ലബ്ബുകളുപ്പടെ വാണിജ്യ സമുച്ചയങ്ങളിൽ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം എന്ന മന്ത്രിസഭാതീരുമാനം ഇന്നുമുതൽ മുതൽ നിലവിൽ വന്നു . വാക്സിൻ സ്വീകരിക്കാത്തവരെ ഇവിടങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി സുരക്ഷാ സേനയിലെ 500 ഉദ്യോഗസ്ഥരെ യാണ് നിയോഗിച്ചിരിക്കുന്നത്.
രാജ്യത്തെ 10 പ്രധാന ഷോപ്പിംഗ് മാളുകളിൽ 300 സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് വിന്യസിചിരിക്കുന്നത് , 200 ഉദ്യോഗസ്ഥർ ചെറിയ വാണിജ്യ സമുച്ചയങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ നിരീക്ഷിക്കും,
രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും മന്ത്രിസഭ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി .
വാണിജ്യ സമുച്ചയങ്ങൾ പ്രവേശനം ലഭിക്കുന്നതിനായി ആയി വാക്സിനേഷൻ പൂർത്തിയാക്കിയവർ മൈ ഐ ഡി, അല്ലെങ്കിൽ ഇമ്മ്യൂൺ ആപ്പുകളിലെ വിവരങ്ങൾ തെളിവായി ഹാജരാക്കണം. വാക്സിനേഷൻ ഒന്നോ രണ്ടോ ഡോസ് സ്വീകരിച്ചവർക്ക് പ്രവേശനത്തിന് അനുമതി നൽകിയിട്ടുണ്ട്.