മനാമ : ലോക തൊഴിലാളി വർഗ്ഗ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ മെയ് ദിനം ബഹ്‌റൈൻ ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം എന്ന മുദ്രവാക്യത്തെ മുൻ നിർത്തി നടത്തിയ പോരാട്ടത്തെ അനുസ്മരിച്ചു . മെയ് ദിനം രക്തസാക്ഷികളെ സ്മരിക്കുന്നതിനും ലോക തൊഴിലാളി വർഗ്ഗം നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ പുതുക്കി യോഗം. ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് , ഷിബു ബഷീർ, ഷാജി ജോർജ്, സുമേഷ് അലക്സാണ്ടർ , റെജി .എം . ചെറിയാൻ , ജനു . കെ. തോമസ്സ്, വിനോദ് ഡാനിയേൽ, സ്റ്റാൻലി കിളി വയൽ, ജിനു ഫിലിപ്പോസ്, മനേഷ് ശങ്കരം പള്ളിൽ, ലൂക്കോസ് ഷാബു, മോൻ സി ബാബു , ബിനു ചാക്കോ, എബി ജോർജ്, ഷാജു. കെ. ജോർജ്, സിബി . കെ. ഉമ്മൻ, സ്റ്റാൻലി ജോർജ്, അച്ചൻ കുഞ്ഞ്, ഷൈജു . വി. കോശി, അനീഷ് . വി . അലക്സ് എന്നിവർ പ്രസംഗിച്ചു.