മനാമ : സ്വാതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും നികൃഷ്ടമായ കൊലപാതകം ആയിരുന്നു മഹാത്മജിയുടെ വധം അതിന് നേതൃത്വം നൽകിയർ ആണ് രാജ്യം ഭരിക്കുന്നത്, ആ ഭരണകർത്താക്കൾ ഇന്ന് രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കുവാൻ ശ്രമിക്കുകയാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ഘാതകർക്ക് അമ്പലം പണിയുകയൂം, അവരെ വിശുദ്ധന്മാർ ആക്കുവാനാണ് അധികാരികൾ ശ്രമിക്കുന്നത്. രാജ്യത്തിന്റെ അടിസ്‌ഥാന ശില എന്നത് മതേതരത്വമാണ്. അതിന് പോറൽ സംഭവിച്ചാൽ ഇന്ത്യ എന്ന രാജ്യം തന്നെ തകരും. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതിരിക്കുകയും, അതിനെ പിന്നിൽ നിന്ന് കുത്തിയവർ ആണ് ഈ രാജ്യത്തിന്റെ ശത്രുക്കൾ. അവരെ തിരിച്ചറിയുക എന്നുള്ളതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. അതിന് ഇന്ത്യയുടെ യഥാർത്ഥ ചരിത്രം വരുന്ന തലമുറക്ക് പഠിപ്പിച്ചു കൊടുക്കുവാൻ ഇന്ത്യയെ സ്നേഹിക്കുന്നവർ മുന്നോട്ട് വരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഐസിസി കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് രഞ്ജൻ കേച്ചേരി അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം യോഗം നിയന്ത്രിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ബിജുബാൽ സ്വാഗതം പറഞ്ഞു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ രവി സോള, ജവാദ് വക്കം, മനു മാത്യു, ഷാജി തങ്കച്ചൻ, കെ സി ഷമീം, പ്രദീപ് മേപ്പയൂർ, സുമേഷ് ആനേരി എന്നിവർ സംസാരിച്ചു. ഒഐസിസി ജില്ലാ നേതാക്കളായ സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, ജാലീസ്, പ്രദീപ് മൂടാടി, രജിത് മൊട്ടപ്പാറ, ശ്രീജിത്ത് പാനായി, റഷീദ് മുയിപ്പോത്ത് , അസൈനാർ, ഗിരീഷ് കാളിയത്ത്, അനിൽ കുമാർ, റാഷിക്, വിൻസന്റ് എന്നിവർ നേതൃത്വം നൽകി.