മനാമ : മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും, നിലമ്പൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥിയുമായിരുന്ന അഡ്വ. വി വി പ്രകാശ് സൗമ്യതയും, മാന്യതയും മുഖമുദ്ര ആക്കിയ നേതാവ് ആയിരുന്നു എന്ന് ബഹ്റൈൻ ഒഐസിസി അഭിപ്രായപ്പെട്ടു. കെ എസ് യൂ വിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം പൊതു പ്രവർത്തകർ മാതൃക ആക്കേണ്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു.പ്രവർത്തകർക്ക് പ്രാപ്യനായനേതാവ് ആയിരുന്നു.ജനിച്ചു വളർന്ന നാട്ടിൽ ജനപ്രതിനിധി ആകണം എന്ന് ആഗ്രഹിച്ചിരുന്നു. ആ സ്വപ്നം യഥാർഥ്യമാകുവാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മലപ്പുറം ജില്ലയിൽ യൂ ഡി എഫ് സമ്പൂർണ്ണ വിജയം നേടുവാൻ അക്ഷീണ പ്രയത്നം നടത്തിയ നേതാവ് ആയിരുന്നു. കോൺഗ്രസ് ന് അർഹതപ്പെട്ടത് നേടിയെടുക്കാനും, അതോടൊപ്പം ഘടകകക്ഷികളുമായി ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കാനും അദ്ഹത്തിന് സാധിച്ചിട്ടുണ്ട്. ഡി സി സി പ്രസിഡന്റ് എന്ന നിലയ്ക്ക് കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും, മറ്റ് യൂ ഡി എഫ് കക്ഷികളുമായി തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ അദ്ദേഹം ഡി സി സി പ്രസിഡന്റ് ആയതോടു കൂടി ഇല്ലാതാക്കാൻ നേതൃത്വം നൽകി. രാഷ്ട്രീയ സത്യസന്ധതയും, ജീവിത വിശുദ്ധിയും കാത്ത് പുലർത്തിയ ഗാന്ധിയൻ ആയ നേതാവ് ആയിരുന്നു വി വി പ്രകാശ് എന്ന് ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.
2019 ൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം ബഹ്റൈൻ സന്ദർശിച്ചിരുന്നു.