പത്തൊൻപതു വർഷത്തെ ജയിൽ വാസത്തിനു ശേഷം ഷാഹുൽ ഹമീദ് നാട്ടിലേക്ക് യാത്ര ആയി

By : Vidya Venu

ബഹ്‌റൈൻ : 19 വർഷത്തെ തടവ് ശിക്ഷ ക്കു ശേഷം തൃശ്ശൂർ സ്വദേശി നാട്ടിലേക്കു തിരിച്ചു .പാവറട്ടി തൊയക്കാവ് മമ്മസറായില്ലതു ഷാഹുൽ ഹമീദ് (64 ) ആണ് പത്തൊൻപതു വര്ഷം മുൻപ് തന്റെ നല്ല കാലം മുഴുവനും ജയിലിൽ കഴിയേണ്ട സംഭവം ഉണ്ടായതു . 2003 ജൂൺ ഒൻപതിന് ചെന്നൈയിൽനിന്ന് സൗദി അറേബ്യ ലേക്കുള്ള യാത്രാമധ്യേ ആണ് ഷാഹുൽ ഹമീദ് ബഹ്‌റൈൻ എയർപോർട്ടിൽ എത്തപ്പെട്ടത്. സൗദിയിലേക്ക് നിരോധിത മയക്കുമരുന്ന് കൊണ്ടുപോയി എന്ന കേസിലാണ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്തത് . അതിനെ തുടർന്നാണ് പത്തൊൻപതു വര്ഷം ജയിലിൽ കഴിയേണ്ടി വന്നത് . ഏറ്റവും അടുത്ത സുഹൃത്ത് സൗദിയിലേക്ക് കൊണ്ടു വരാൻ നൽകിയ പാക്കറ്റിലെ മയക്കുമരുന്ന് പിടികൂടിയത് ഇദ്ദേഹത്തിന്റെ ജീവിതം ജയിൽ അഴിക്കുള്ളിൽ ആക്കിയത് . താൻ നിരപരാധിയാണെന്നും തന്നെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞില്ല എന്നും കാണിച്ച ബഹ്റൈൻ ഇന്ത്യൻ എംബസ്സിയുടെയും സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ വർഷങ്ങളായി ജയിൽമോചിതനായ ഹമീദ് ശ്രമിച്ചിരുന്നു. നിലവിൽ നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ഷാഹുൽ ഹമീദ് കടുത്ത പ്രമേഹ രോഗിയും കൂടിയാണ് . ഭാര്യയും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും പ്രായമായ അമ്മയും ആണ് അദ്ദേഹത്തിന്റെ കുടുംബം .പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ , സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായി , സുധീർ തിരുനിലത്തു , മുഹമ്മദ് ഇഖ്ബാൽ , റഫീഖ് അബ്ദുല്ല , ഷംസുദീൻ കാളത്തോട് , ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ തുടങ്ങിയവർ അദ്ദേഹത്തെ സഹായിക്കാൻ എത്തിയിരുന്നു .
ബഹ്‌റൈൻ ഭരണാധികാരികൾക്കും ,ഇന്ത്യൻ എംബസിക്കും ,സാമൂഹിക പ്രവർത്തകർക്കും ഷാഹുൽ ഹമീദ് നന്ദി രേഖപ്പെടുത്തി . കഴിഞ്ഞദിവസം എയർ അറേബ്യ വിമാനത്തിൽ ഷാഹുൽഹമീദ് തൻറ്റെ സ്വദേശത്തേക്കു യാത്ര തിരിച്ചു .