ഇറാനില്‍ റൂഹാനി തന്നെ

ടെഹ്‌റാന്‍: ഹസന്‍ റൂഹാനി വീണ്ടും ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 68കാരനായ റൂഹാനിക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടാമതു തവണയാണ് റൂഹാനി പ്രസിഡന്റാകുന്നത്.

നാലു വര്‍ഷമാണ് കാലാവധി. റൂഹാനിക്ക് 59 ശതമാനത്തോളം വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിരാളി ഇബ്രാഹിം റെയ്‌സിക്ക് 39.8 ശതമാനം വോട്ടാണ് ലഭിച്ചത്. മറ്റുസ്ഥാനാര്‍ഥികളായ മുസ്തഫ മിസലീം,മുസ്തഫ ഹഷ്മിതാബ എന്നിവര്‍ വളരെ പിന്നിലാണ്. നാലു കോടി പേരാണ് വോട്ട് ചെയ്തത്.

കടുത്ത ഇസ്‌ളാമിക നിയമങ്ങളുള്ള ഇറാനില്‍ റൂഹാനി പരിഷ്‌ക്കരണവാദിയും സ്വതന്ത്ര ചിന്താഗതിക്കാരനുമായിട്ടാണ് അറിയപ്പെടുന്നത്. ഇറാന്റെ വളര്‍ച്ച മുരടിച്ച സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച റൂഹാനി ഇറാനെ ഒറ്റപ്പെടലില്‍ നിന്ന് മോചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇറാനെതിരായ യുഎന്‍ ഉപരോധം പിന്‍വലിക്കുകയും ചെയ്തു. നാലു വര്‍ഷം മുന്‍പ് റൂഹാനി അധികാരത്തിലെത്തിയത്.