ഇറാൻ : ഒമാൻ കടലിടുക്കിൽ രണ്ട് ണ്ണക്കപ്പലുകൾ അക്രമിക്കപെട്ടതായി റിപ്പോർട്ട്,തായ്വാൻ, നോർവേ ടാങ്കറുകൾക്ക് നേരെയാണു ആക്രമണമുണ്ടായത്. അമേരിക്കയും ബ്രിട്ടനും ആക്രമണം സ്ഥിരീകരിച്ചു. രണ്ടു കപ്പലുകളിൽ നിന്നു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിച്ചെന്ന് യുഎസ് ഫിഫ്ത് ഫ്ലീറ്റ് അറിയിയിച്ചിട്ടുണ്ട്. യുഎസിന്റെ മധ്യ പൗരസ്ത്യ ദേശത്തെ നാവിക സേനയുടെ കപ്പലുകളിലേക്കാണ് സന്ദേശം വന്നത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമായിരുന്നു സന്ദേശം. മേഖലയിൽ യുഎസ് നാവികസേനയുടെ കപ്പലുകളുണ്ട്. ഉടൻ സഹായമെത്തിക്കുമെന്നും അറിയിച്ചു.ഫുജൈറയിൽ നിന്ന് 70 നോട്ടിക്കൽ മൈലും ഇറാനിൽ നിന്ന് 14 നോട്ടിക്കൽ മൈലും അകലെയായിരുന്നു കപ്പൽ.
എന്നാൽ രണ്ട് കപ്പലുകൾക്ക് ഒമാൻ കടലിടുക്കിൽ അപകടം പറ്റി എന്നായിരുന്നു ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. 44 പേരെ ഇറാൻ എയർപോർട്ടിൽ എത്തിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. വാർത്ത പുറത്തുവന്നതോടെ ക്രൂഡ് ഓയിൽന് മൂന്ന് ശതമാനം വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട് .
തായ്വാന്റെ ദേശീയ എണ്ണ കോർപറേഷനായ സിപിസി കോർപിന്റെ എണ്ണ ടാങ്കറിനു നേരെയാണ് മറ്റൊരു ആക്രമണം. ഫ്രണ്ട് ഓൾട്ടെയർ എന്ന കപ്പലിൽ 75,000 ടൺ നാഫ്തയാണ് ഉണ്ടായിരുന്നത്.ടോർപിഡോ ആക്രമണമാണു നടത്തതെന്നാണു സൂചന. യുഎഇയിലെ റുവൈസിൽ നിന്ന് മടങ്ങുകയായിരുന്നു കപ്പൽ.കഴിഞ്ഞ മാസം യുഎഇയിലെ ഫുജൈറ തീരത്ത് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാൻ പുറപ്പെട്ട രണ്ടു സൗദി എണ്ണക്കപ്പലുകളും നോർവേ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകളുമാണ് ഒമാൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ടത്. സൗദി എണ്ണക്കപ്പലുകളായ അൽ മർസൂഖ്, അംജദ് എന്നിവയും നോർവിജിയൻ കപ്പൽ ആൻഡ്രിയ വിക്ടറി, യുഎഇ പതാകയുള്ള അൽ മൈക്കൽ എന്നിവയുമായിരുന്നു അവ. കപ്പലുകളിൽ അഞ്ചു മുതൽ പത്തടി വരെയുള്ള വിള്ളലുകൾ സംഭവിച്ചിരുന്നു.