

മനാമ :ബഹ്റൈനിലെ അഹലി യുണൈറ്റഡ് ബാങ്ക് ലയനം പൂർത്തിയാക്കി അതിന്റെ പേര് കുവൈറ്റ് ഫിനാൻസ് ഹൗസ് ബി.എസ്.സി. (സി) എന്നായി മാറും. നിലവിലെ ശാഖകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുൾപ്പെടെ എല്ലാ ചാനലുകളിലും ഈ മാറ്റം പ്രതിഫലിക്കും. ഇസ്ലാമിക് ബാങ്കിംഗ് തത്വങ്ങളുമായിട്ടായിരിക്കും ഈ ബാങ്ക് ഇനിമുതൽ പ്രവർത്തിക്കുക. ഉപഭോക്താക്കളുടെ നിലവിലുള്ള അക്കൗണ്ട്കൾ, ദൈനംദിന ബാങ്കിംഗ്, ലോഗിൻ ക്രെഡൻഷ്യലുകൾ, ബ്രാഞ്ച് സേവനങ്ങൾ എന്നിവയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. പുതിയ അപ്ഡേറ്റുകൾ യഥാസമയം എല്ലാ കസ്റ്റമേഴ്സിനെയും അറിയിക്കുന്നതായിരിക്കും. മുമ്പ് ബഹ്റൈനിൽ ഉണ്ടായിരുന്ന കെ എഫ് എച് , അൽസലാം ബാങ്കുമായി ലയിച്ചിരുന്നു.