കഴിഞ്ഞ രണ്ട് മാസത്തോളമായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെൻ്റിലേഷൻ സംവിധാനത്തോടു കൂടി ചികിത്സ തുടരുന്ന മുഹമ്മദ് അസ്ലമിനെ വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകുകയാണ് ശനിയാഴ്ച (30-04-2022)ന് വൈകുന്നേരം 5 മണിക്കുള്ള ഒമാൻ എയറിൽ ഡോക്ടറുടെയും, നഴ്സിൻ്റെയും, സഹായിയുടെയും സഹായത്തോടെ കൊച്ചിയിലേക്ക് കൊണ്ടുപോകും, കൈരളി സലാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് സ്നേഹപൂർവ്വം സഹായങ്ങൾ നൽകിയ മുഴുവൻ സുമനസ്സുകൾക്കും ചികിത്സാ സഹായ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
മുഹമ്മദ് അസ്ലം ചികിത്സാ സഹായ കമ്മിറ്റി