ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നു ..

മാർച്ച് 27 മുതൽ ഇന്ത്യയിലേക്കുള്ള പതിവ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ബുക്കിംഗ് ആരംഭിച്ചു ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ … കോവിഡ് നെ തുടർന്നുണ്ടായിരുന്ന സർവീസുകളുടെ കുറവിന് ശേഷം മാർച്ച് 27 മുതൽ ഇന്ത്യ പതിവ് അന്താരാഷ്ട്ര വിമാനസർവീസുകൾ അനുവദിക്കുന്നതിനാൽ, ഒമാൻ എയർ ഇന്ത്യയിലെ എട്ട് സെക്ടറുകളിലേക്ക് ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലും കുറവുണ്ടായിട്ടുണ്ട് … ഏപ്രിൽ മുതൽ ടിക്കറ്റ് നിരക്ക് മുംബൈ-മസ്‌കറ്റ് സെക്ടറിലെ RO100-110 ശ്രേണിയിൽ നിന്ന് RO 75 ആയി കുറഞ്ഞിട്ടുണ്ട് . മുംബൈ , ബെംഗളൂരു, കൊച്ചി, ഗോവ, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്‌ ഇപ്പോൾ ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുള്ളത് ..