മുംബൈ – ഖത്തർ – മുംബൈ -ദുബായ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ

ദോഹ. ഖത്തറിലേക്കും,ദുബായ്യിലേക്കും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ. ദോഹ-മുംബൈ, ദുബായ് മുംബൈ, മുംബൈ ദുബായ് ദോഹ റൂട്ടിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.ഒക്ടോബർ 30 മുതൽ ദോഹയിലേക്കും ദുബായ് കണക്ട് ചെയിതു ദോഹയിലേക്കും പുതിയ വിമാനങ്ങൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു .ദോഹ-മുംബൈ-ദോഹ, ദുബായ് റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തുന്ന്. ഒക്ടോബർ 30-ന് ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള നോൺ-സ്റ്റോപ്പ് എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12:45-ന് പുറപ്പെട്ട് വൈകുന്നേരം 6:45-ന് മുംബൈയിൽ ലാൻഡ് ചെയ്യും. 920 QR റിയാലാണ് ടിക്കറ്റ് വില. നിലവിൽ 2023 മാർച്ച്‌ 19 വരെ ബുക്കിംഗ് ലഭ്യമാണ്. വേൾഡ് കപ്പ് ഫുട്ബോളിന് നിരവധി ഇന്ത്യക്കാർ ആണ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.