കഴിഞ്ഞ രണ്ടുവർഷത്തെ കോവിഡ് ഭീക്ഷണി മൂലം ഇന്ത്യയിൽ നിന്നുള്ള പല സർവീസുകളും നിറുത്തി വച്ചിരുന്നു . എന്നാൽ കഴിഞ്ഞമാസം സർവീസുകൾക്ക് അനുമതി നൽകിയിരുനെങ്കിലും എയർ ഇന്ത്യ, ഒമാൻ എയർ തുടങ്ങിയ കമ്പനികൾ ഒഴിച്ചുള്ളവർ സർവീസുകൾ തുടങ്ങിയിരുന്നില്ല .. എന്നാൽ ഇന്നും-ഇന്നലെയും മുതൽ സ്പൈസ്ജെറ് , സലാം എയർ . ഇൻഡിഗോ, ഗോ ഫസ്റ്റ്, തുടങ്ങിയ കമ്പനികൾ കൂടി സർവീസുകൾ തുടങ്ങിയതോടെ ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള വ്യോമയാന സർവീസുകൾ സാധാരണ നിലയിലേക്കായി, സലാം എയർ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടുതൽ സർവീസുകളും വർധിപ്പിച്ചിട്ടുണ്ട് ..