ബഹ്റൈൻ : വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് ആഗോളസഹകരണം ലക്ഷ്യമിട്ടു കൂടുതൽ യോഗങ്ങൾ വരും ദിവസങ്ങളിൽ ബഹ്റിനിൽ നടക്കുമെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ). അധികൃതർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി . ലോകം കണ്ട ഏറ്റവും വലിയ മഹാമാരി ആയ കോവിഡിനുശേഷം വ്യോമഗതാഗതം മുഴുവനായും സാധാരണനിലയിലേക്ക് തിരിച്ചുവരുകയാണെന്നു 2023 ഓടെ ഏകദേശം പൂർവസ്ഥിതിയിലാകുമെന്നാണ് വിലയിരുത്തൽ എന്നും എ.സി.ഐ വേൾഡ് ഡയറക്ടർ ജനറൽ ലൂയിസ് ഫിലിപ്പ് ഡ ഒലിവേറിയ പറഞ്ഞു.മേഖലയുടെ ഉന്നത രീതിയിൽ ഉള്ള നവീകരണം, സാങ്കേതിക സഹകരണം ഇവ സംബന്ധിച്ച ഉന്നതതല യോഗങ്ങൾ വരും ദിവസങ്ങളിൽ ബഹ്റൈനിൽ നടക്കും. ഇതോടൊപ്പം വ്യോമഗതാഗതം നേരിടുന്ന പ്രശ്നങ്ങൾ, മേഖലയുടെ ഭാവി വികസനം എന്നിവ സംബന്ധിച്ചും ചർച്ചകൾ നടക്കും .
ആഗോളതലത്തിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലാണ് വർധന രേഖപ്പെടുത്തിയിട്ടുള്ളത്. 2041 ഓടെ യാത്രക്കാരുടെ എണ്ണം ആഗോളതലത്തിൽ 19.3 ബില്യണിൽ എത്തുമെന്നാണ് പ്രതീക്ഷ . 2022 ൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് , പ്രത്യേകിച്ച് മിഡിലീസ്റ്റിൽ 2022ൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വലിയ വർധനവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു . ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് മേഖലയുടെ വികസനത്തിനായി സാങ്കേതിക സഹകരണവും മാർഗനിർദേശങ്ങളും നൽകാൻ എ.സി.ഐ പ്രതിജ്ഞാബദ്ധമാണെന്നും ലൂയിസ് ഫിലിപ്പ് ഡ ഒലിവേറിയ പറഞ്ഞു . ലോകം നേരിടുന്ന പ്രതിസന്ധികളിൽ ഒന്നായ കാർബൺ മലിനീകരണം വൻതോതിൽ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
വിമാനതാവളത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ എ.സി.ഐ (A.C.I)വേൾഡ് ഡയറക്ടർ ജനറൽ ലൂയിസ് ഫിലിപ്പ് ഡ ഒലിവേറിയ , എ.സി.ഐ വേൾഡ് ഗവേണിങ് ബോർഡ് ചെയർമാനും ഒമാൻ എയർപോർട്ട് സി.ഇ.ഒയുമായ ശൈഖ് അയ്മൻ ബിൻ അഹ്മദ് അൽ ഹൊസാനി, ബഹ്റൈൻ എയർപോർട്ട് കമ്പനി (B.A.C ) സി.ഇ.ഒയും ഐ.സി.ഐ വേൾഡ് ഗവേണിങ് ബോർഡ് അംഗവുമായ മുഹമ്മദ് യൂസുഫ് അൽബിൻ ജലാ, എ.സി.ഐ ഏഷ്യ പസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൺസി എന്നിവരും പങ്കെടുത്തു.