തകർപ്പൻ ഡാറ്റ ഓഫാറുമായി എയർടെൽ : സാംസങ്

4gരാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ പുതിയ ഇന്റർനെറ്റ് ഡേറ്റാ ഓഫർ പ്രഖ്യാപിച്ചു. സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ്ങുമായി ചേർന്നാണ് ഓഫർ പ്രഖ്യാപിച്ചത്. ഗ്യാലക്സി ജെ സീരീസ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് എയർടെൽ 250 രൂപയ്ക്ക് 10 ജിബി 4ജി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. ഗ്യാലക്സി ജെ സീരീസ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന നിലവിലുള്ളതും പുതിയതുമായ എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും.

അതേസമയം, ഗ്യാലക്സി ജെ സീരീസിലെ തിരഞ്ഞെടുത്ത ചില മോഡലുകൾക്കാണ് ഓഫർ ലഭിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ സാംസങ്, എയർടെൽ വെബ്സൈറ്റുകൾ പുറത്തുവിട്ടിട്ടില്ല.

ഗ്യാലക്സി സീരീസിലെ പുതിയ മോഡൽ ഹാൻഡ്സെറ്റുകൾ വാങ്ങിയവർ അടുത്തുള്ള എയർടെൽ റീട്ടെയിൽ ഔട്ട്‌ലറ്റുമായി ബന്ധപ്പെട്ട് ഓഫർ ആക്ടിവേറ്റ് ചെയ്യാം. എയർടെൽ 4ജി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ 10 ജിബി 3ജി ഡേറ്റ ലഭിക്കും. ഒരു ജിബി ഡേറ്റ പകലും 9ജിബി രാത്രിയും ഉപയോഗിക്കാമെന്നതാണ് നിബ