മനാമ : ബഹ്റൈനിൽ കോവിഡ് രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങിയ ഹരിപ്പാട് കാരിച്ചാൽ സ്വദേശി അജിന്ദ്രന്റെ കുടുംബത്തിന് സഹായം എത്തിച്ചു നൽകി ഹരിപ്പാട്ടുകാരുടെ പ്രവാസി കൂട്ടായ്മ ആയ ഹരിഗീതപുരം ബഹ്റൈൻ.സ്വന്തം ആയി ഒരു വീട് എന്ന സ്വപ്നം പോലും ബാക്കി ആക്കി യാത്രയായ അജീന്ദ്രന്റെ കുടുബത്തിന്റെ സ്ഥിതി മനസ്സിലാക്കിയ ഹരിഗീതപുരം ബഹ്റൈൻ നിർദ്ദേശിച്ചത് അനുസരിച്ചു ഹരിപ്പാട് കാരായ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും വാട്ട്സാപ് മെസ്സേജു വഴി രണ്ട് ആഴ്ച കൊണ്ട് സമാഹരിച്ച 240383 രൂപ അജീന്ദ്രന്റെ ഭാര്യ ഗിരിജയുടെ പായിപ്പാട് എസ്.ബി.ഐ ബാങ്കിലുള്ള അക്കൗണ്ടിലേക്കു അയച്ചു നൽകി.ഈ വിഷമ ഘട്ടത്തിലും സ്വന്തം നാട്ടുകാരന് സഹായ ഹസ്തവുമായി എത്തിയ എല്ലാവർക്കും സംഘടനയുടെ പേരിൽ ഭാരവാഹികൾ നന്ദി അറിയിച്ചു. ഹരിഗീതപുരം ബഹ്റൈൻ അംഗങ്ങളും സുഹൃത്തുക്കളും ആയ 118പേർ ഈ സത്കർമ്മത്തിൽ പങ്കാളികൾ ആയി.