ജിദ്ദ: പ്രവാസ ജീവിതം അർതഥ സംപുർണ്ണമാക്കുവാനുള്ള പ്ലാനും പദ്ധതികളും നാം മുൻപേ തയ്യാറാക്കി പ്രവർത്തിക്കണമെന്നു ഒ ഐ സി സി ജിദ്ദ മുൻ പ്രവർത്തക സമതി അംഗവും വണ്ടൂർ വികസന ഫോറം പ്രസിഡണ്ട് മായ അക്‌ബർ കരുമാര പറഞ്ഞു. ജിദ്ദ ഒ ഐ സി സി പ്രവാസി സേവന കേന്ദ്ര യിൽ നൽകിയ സ്വികരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. നാലു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ ലഭിച്ച സ്വികരതയ്ക്കു ഒ ഐ സി സി യിൽ പ്രവർത്തിച്ച അനുഭവങ്ങൾ ഗുണകരമായി. ജിദ്ദയിൽ നാലു വർഷങ്ങൾക്കു മുൻപ് വിടവാങ്ങുബോൾ സ്ഥിര അംഗമായി പ്രവർത്തിച്ച അതെ ഹെല്പ് ഡെസ്ക് ഇന്നും ശക്തമായി നില്കുന്നത് അഭിമാനകരമെന്ന് അക്ബർ പറഞ്ഞു.
റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആദ്യക്ഷം വഹിച്ചു. പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട് ഷാൾ അണിയിച്ച് അകബർ കരുമാരയെ സ്വികരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ, ക്ഷേമനിധി സഹായ കേന്ദ്രം കൺവീനർ നാസിമുദ്ധീൻ മണനാക്, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, അസാബ് വർക്കല, റഫീഖ് മൂസ ഇരിക്കൂർ, പ്രിൻസാദ് കോഴിക്കോട്, സിദ്ദിഖ് പുല്ലങ്കോട്, ഉസ്മാൻ പോത്തുകല്ല്, സമീർ നദവി കുറ്റിച്ചൽ, ഗഫൂർ വണ്ടൂർ, ശരീഫ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. നോർക്ക ഹെല്പ് സെൽ കൺവീനർ നൗഷാദ് അടൂർ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.