ലോക പരിസ്ഥിതി ദിനം ആചരിക്കാൻ അൽ ഐൻ മൃഗശാല

ദുബായ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അൽ ഐൻ മൃഗശാല പരിസ്ഥിതി അവബോധത്തിലും പ്രകൃതി സംരക്ഷണത്തിലും മാറ്റമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കി, മൃഗശാല ലോക പരിസ്ഥിതി ദിനത്തിൽ ശൈഖ് സായിദ് ഡെസേർട്ട് ലേണിംഗ് സെന്ററിൽ ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. എല്ലാ മൃഗശാല ജീവനക്കാർക്കും, പൊതുജങ്ങൾക്കും പ്ലാസ്റ്റിക്കിന്റെ അപകടത്തെക്കുറിച്ചും പ്രകൃതിക്കും വന്യജീവികൾക്കും ഭീഷണിയാകുന്നതിനെക്കുറിച്ചും വിവരങ്ങൾ നൽകാൻ ലക്ഷ്യമിടുന്നതാണ് പരിപാടി.’അബുദാബിയിലെ പ്രകൃതി ജീവിതം – അൽ ദഫ്ര കടലാമകൾ’ എന്ന ഡോക്യുമെന്ററി അവതരണവും, പ്ലാസ്റ്റിക് തിരിച്ചറിയൽ, മാലിന്യ വർഗ്ഗീകരണം, പുനരുപയോഗം തുടങ്ങിയ പരിസ്ഥിതി സംബന്ധിയായ നിരവധി ബോധവൽക്കരണം/വർക്ക്ഷോപ്പുകൾ പരിപാടിയുടെ ഭാഗമായി നടക്കും. പങ്കെടുക്കുന്ന എല്ലാവർക്കും, ഡിസ്പോസിബിൾ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നത് നിർത്തുന്നതിനുള്ള പ്രോത്സാഹനമായി മെറ്റൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യും.’പ്ലാസ്റ്റിക്കിൽ മുങ്ങിമരിക്കുക’ എന്ന ഡോക്യുമെന്ററിയും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യ വർഗ്ഗീകരണം, പുനരുപയോഗം എന്നിങ്ങനെ നിരവധി പരിസ്ഥിതി ബോധവത്കരണ ശിൽപശാലകൾ നടന്നു.പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ റീസൈക്കിൾ സാമഗ്രികൾ ഉപയോഗിച്ച് മൃഗശാലയുടെ റീസൈക്ലിംഗ് സംരംഭങ്ങൾ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കാനും ഊർജ്ജ ഉപഭോഗം കുറയ്ക്കാനും സഹായിച്ചതായും, 391 ദശലക്ഷം തെർമൽ പവർ യൂണിറ്റ് ഊർജ്ജം, 117 ക്യുബിക് മീറ്റർ ലാൻഡ്ഫിൽ, 232 മരങ്ങൾ, 1810 ഗാലൻ ഇന്ധനം എന്നിവ ലാഭിച്ചതായും അധികൃതർ അറിയിച്ചു.
പാരിസ്ഥിതിക സംഭവങ്ങൾ ആഘോഷിച്ചും ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും ശിൽപശാലകൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചും പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ, വന്യജീവികൾ എന്നിവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ, ബോധവത്കരിക്കാൻ അൽ ഐൻ മൃഗശാല തുടച്ചയായ ശ്രമങ്ങൾ നടത്താറുണ്ട്.