മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് മെയ് 1 തിങ്കളാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാനമെന്ന മഹത്തായ കർമ്മത്തിനായി മുന്നോട്ട് വരുന്നവർ അന്നേദിവസം രാവിലെ 8 മണിമുതൽ നടക്കുന്ന ക്യാമ്പിലേക്ക് എത്തിച്ചേരണമെന്നും അറിയിപ്പിൽ പറഞ്ഞു.