

ബഹ്റൈൻ : അൽ ഹിലാൽ ഹോസ്പിറ്റൽ ഫിലിപ്പെയ്ൻ എംബസിയുമായി സഹകരിച്ച് ഫിലിപ്പെയ്ൻ പ്രവാസികൾക്ക് ‘കബായൻ പ്രിവിലേജ് കാർഡ്’ പുറത്തിറക്കി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്. സൽമാബാദ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ആസിഫ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാർക്കറ്റിങ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രിവിലേജ് കാർഡ് ഔദ്യോഗികമായി പുറത്തിറക്കിയത്.ബഹ്റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, വെൽഫെയർ ഓഫിസർ ജുവിലിൻ ആൻഡ്സ് ഗുംബെ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും സാമൂഹിക പ്രതിനിധികളും ഫിലിപ്പിനോ സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഫിലിപ്പീൻസ് എംബസിയുടെ തുടർ സഹകരണത്തിനും പിന്തുണക്കും അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ നന്ദി അറിയിച്ചു .










