ബഹ്‌റൈൻ : ശ്രീലങ്കൻ എംബസിയുമായി സഹകരിച്ച് അൽ ഹിലാൽ ആശുപത്രിവെള്ളിയാഴ്ച സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിൽ 50 ലധികം ശ്രീലങ്കൻ സ്വദേശികൾ പങ്കെടുത്തു. ഡോ. നുസ്രത്ത് ജബീൻ (അൽ ഹിലാൽ ഹോസ്പിറ്റലിലെ വനിതാ ജനറൽ സർജൻ മുഹറഖ്) ചടങ്ങിൽ ബോധവൽക്കരണ സെഷൻ നടത്തി. സ്വയം പരിശോധനാ രീതികൾ ഉൾപ്പെടെയുള്ള സ്തനാർബുദത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കെടുക്കുന്നവർക്ക് നൽകി . മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് മേധാവി. ഫ്രാങ്കോ ഫ്രാൻസിസിൻ്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്.മനാമ ശാഖയിലെ ജനറൽ ഫിസിഷ്യൻ ഡോ.ഷിഫാത്ത് ഷെരീഫ് ചോദ്യോത്തര സെക്ഷൻ കൈകാര്യം ചെയ്തു .ബഹ്‌റൈനിലെ ശ്രീലങ്കൻ അംബാസഡർ എച്ച്.എം.ജി.ആർ.ആർ.കെ. വിജേരത്‌നെ മെൻഡിസ്.ശ്രീമതി മധുക ഹർഷനിയുടെ സാന്നിധ്യവും പരിപാടിക്ക് മിഴിവേകി സിൽവ, മന്ത്രി കൗൺസിലർ ചടങ്ങിൽ പങ്കെടുത്തു . അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഇത്തരം കമ്മ്യൂണിറ്റി പരുപാടികൾക്കുള്ള പിന്തുണ തുടരുമെന്നും ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.