അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ, സിത്ര ശാഖ, രണ്ടാം വാർഷികം ആഘോഷിച്ചു

മനാമ : ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ, സിത്ര ശാഖ, രണ്ടാം വാർഷികം ആഘോഷിച്ചു. നവംബർ 8ന് വൈകുന്നേരം 4.30ന് സിത്രയിലെ അൽ ഹിലാൽ ബോൾറൂമിൽ നടന്ന കേക്ക് മുറിക്കൽ ചടങ്ങോടെ ആഘോഷം ആരംഭിച്ചു. ചടങ്ങിൽ സംസദ് അംഗം ജലീല അൽ സയ്യിദ്, സാംസ്കാരിക സാമൂഹിക പ്രവർത്തന വിഭാഗം മേധാവി നൂരിയ അബ്ദ് അലി അൽ ആലി എന്നിവർ ചേർന്ന് പുതിയ 24 മണിക്കൂർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവർ ഇവരോടൊപ്പം പങ്കെടുത്തു. ക്യാപിറ്റൽ മുനിസിപ്പാലിറ്റി കൗൺസിൽ അംഗം മുഹമ്മദ് തൗഫീഖ് അൽ അബ്ബാസ്, സാമൂഹ്യ പ്രവർത്തകരും സിത്രാ പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 7, 8, 9 തീയതികളിൽ സിത്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു.