ഷിഫാ അൽ ജസീറ ഗ്രൂപ്പ് ചാരിറ്റി പ്രവർത്തനങ്ങൾ ബഹ്‌റനിലും

14102285_1676017436057494_7806437476809587949_nബഹ്‌റൈൻ : ഷിഫാ അല്‍ ജസീറാ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. കെ ടി റബീഉള്ള ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ അല്‍ ഹൂറ ചാരിറ്റിക്ക് 10,000 ദിനാറിന്റെ(18 ലക്ഷം രൂപ) സാമ്പത്തിക സഹായം കൈമാറി.ബഹ്‌റൈന്‍ പാര്‍ലിമെന്റ് അംഗം ആദില്‍ അല്‍ അസൂമിയാണ് തുക ഏറ്റുവാങ്ങിയത്. ബഹ്‌റൈന്‍ കേരളീയ സമാജം പ്രഥമ പ്രവാസി മിത്ര പുരസ്‌കാരം ഏറ്റുവാങ്ങി ചടങ്ങില്‍ വച്ചാണു ഡോ. റബൂഉള്ള ഈ സഹായ ധനം സമര്‍പ്പിച്ചത്.തന്റെ ഗ്രൂപ്പിന്റെ ഭാഗത്തുനിന്നും ഭാവിയിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്നും ഡോക്ടർ കെ ടി റെബിയുള്ള ചടങ്ങിൽ അറിയിച്ചു