മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി ഈ വരുന്ന ജനുവരി 19 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രാവിലെ 7:30 മുതൽ 11:30 വരെ നടക്കുന്ന ക്യാമ്പിലേക്ക് രക്തദാനത്തിന് തയ്യാറുള്ളവർ എത്തിച്ചേരണമെന്നും വിശദവിവരങ്ങൾക്ക് 3958 6469, 3809 2855 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.