മനാമ: രണ്ടു പതിറ്റാണ്ട് കാലത്തേ പ്രവാസ ജീവിതത്തിനറുതി വരുത്തി സൈദലവി ഗൂഡല്ലൂർ നാട്ടിലേക്ക് യാത്രയായി. അൽ മന്നായി സെന്റർ (മലയാള വിഭാഗം) സജീവ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന് സെന്റർ പ്രവർത്തകർ യാത്രയയപ്പ് നൽകി.സെന്റർ മുഹറഖ് യൂണിറ്റിലെ വിവിധ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ദഅവ പ്രവർത്തനരംഗത്ത് സജീവമായിരുന്നു.യാത്രയയപ്പ് യോഗത്തിൽ ഹംസ അമേത്ത്, രിസലുദ്ദീൻ, യാഖൂബ് ഈസ്സ, വി.പി. അബ്ദു റസാഖ്, ടി.പി. അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു. സെന്ററിന്റെ ഉപഹാരം ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ സൈദലവിക്ക് കൈമാറി.സൈദലവിയുടെ മറുപടി പ്രസംഗത്തോടെ യോഗം അവസാനിച്ചു.