മനാമ: നീണ്ട 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശി വി. അഷ്റഫിന് അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി.
ഗുദൈബിയ മന്നാഇ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെന്റർ പ്രസിഡണ്ട് ഹംസ അമേത്ത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം. എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ യാഖൂബ് ഈസ്സ, അബ്ദുൽ അസീസ് ടി.പി., ഹംസ കെ. ഹമദ്, സമീർ ഫാറൂഖി, ദിൽഷാദ് മുഹറഖ്, മുജീബ് മാഹി, എം.പി. സക്കീർ ഹുസൈൻ, മജീദ് പട്ള, റഷീദ് മാഹി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അൽ മന്നാഇ സെന്റർ സൽമാനിയ യുണിറ്റ് അംഗമായിരുന്ന അദ്ദേഹത്തിന്റെ നിശബ്ദ സേവനം തികച്ചും മാതൃകാപരവും സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് സഹായകരവുമായിരുന്നു എന്ന് ആശംസകർ ഓർമ്മിച്ചു.അഷ്‌റഫിന്റെ മറുപടി പ്രസംഗത്തിന് ശേഷം ബിനു ഇസ്മയിലിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.