അൽ മന്നാഇ സെന്റർ, മലയാള വിഭാഗം അനുശോചനം രേഖപ്പെടുത്തി

മനാമ: സമാനതകളില്ലാത്ത പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന വയനാട് ചൂരൽ മല നിവാസികളെയും പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരേയും ചേർത്ത് പിടിക്കണമെന്ന്  അൽ മന്നാഇ സെന്റർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

മാതൃ സംഘടനയായ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹികളായ ടി.കെ. അഷ്‌റഫ്, സി.പി. സലിം, കെ. താജുദീൻ സ്വലാഹി തുടങ്ങിയവർ വയനാട് എം.എൽ.എ. ടി. സിദ്ദീഖ്, മുണ്ടക്കൈ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു, അട്ടമല വാർഡ് മെമ്പർ സുകുമാരൻ, ചൂരൽ മല വാർഡ് മെമ്പർ നൂറുദ്ദീൻ എന്നിവരുമായി വിസ്‌ഡം സമാഹരിച്ച ദുരിതാശ്വാസ ഫണ്ടിന്റെ ഫലപ്രദമായ  വിനിയോഗത്തെക്കുറിച്ച് ചർച്ച നടത്തി.അൽ മന്നാഇ സെന്റർ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ഗഡു എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ ആഗ്രഹിക്കുന്നവർ സംഘടനയുടെ സോഷ്യൽ വെൽഫയർ ടീമുമായി ബന്ധപ്പെടേണ്ടതാണ്.