അൽ മന്നാഇ വിജ്ഞാന പരീക്ഷ പ്രഖ്യാപന സമ്മേളനം നാളെ

മനാമ: വിശുദ്ധ ഖുർആൻ സൂറ അന്നജ്മിനെ ആസ്പദമാക്കി അൽ മന്നാഇ സെന്റർ മലയാള Set featured imageവിഭാഗം സംഘടിപ്പിക്കുന്ന വിജ്ഞാന പരീക്ഷ പ്രഖ്യാപന സമ്മേളനം നാളെ (സെപ്റ്റംബർ 27 വെള്ളി) രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം ഹിദ്ദ് ലുലുവിന് സമീപമുള്ള അനസ് പള്ളിയിൽ വെച്ച് നടക്കുമെന്ന് ഖുർആൻ ഹദീസ് പഠന വിഭാഗം സെക്രട്ടറി ബിർഷാദ് അബ്ദുൽ ഗനി അറിയിച്ചു.സമ്മേളനത്തോടനുബന്ധിച്ച് “പ്രവാചകൻ (സ്വ)യുടെ ജീവിത ദർശനം” എന്ന വിഷയത്തെ അധികരിച്ച് സമീർ ഫാറൂഖിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുമെന്നും പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
വിശദവിവരങ്ങൾക്ക് 3670 8203, 3958 6469, 3366 1404 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്