ഒമാൻ : ദോഫാർ ഗവെർണറേറ്റിലെ സലാല നഗരത്തിന്റെ ഏറ്റവും വലിയ ഐക്കണാണ് സലാല അൽ നഹ്ദ ക്ലോക്ക് ടവർ.ഖരീഫിനോടനുബന്ദ്ധിച്ച് ലൈറ്റ് പെയിൻ്റിംഗുകൾ കൊണ്ട് അൽ നഹ്ദ ടവറിനെ വർണാഭമാക്കിയിരിക്കുകയാണ് ദോഫാർ മുൻസിപ്പാലിറ്റി .സലാല നഗരഹൃദയത്തിൽ ഒരു നക്ഷത്രം പോലെ തിളങ്ങുന്ന അൽ നഹ്ദ ക്ലോക്ക് ടവർ ആണ് സലാലയിലെ ഖരീഫിന്റെ ഇത്തവണത്തെ മുഖ്യ ആകർഷണം .ക്ലോക്ക് ടവറിന് പ്രധാനമായും 4 വശങ്ങളുണ്ട്, അവയിലെല്ലാം ഒരു ക്ലോക്കും 8 ഗ്ലാസ് ജാലകങ്ങളുമുണ്ട് ഇതനുസരിച്ചാണ് ലൈറ്റുകളും ഒരുക്കിയിയിരിക്കുന്നത് .ഖരീഫ് സീസൺ കഴിയുന്നത് വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴു മുതൽ പുലർച്ചെ ഒന്നു വരെ ലൈറ്റുകൾ കൺതുറന്നു നിൽക്കും.