അൽ റബിഹ് മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു

gpdesk.bh@gmail.com

ബഹ്‌റൈൻ : ആതുര സേവന രംഗത്ത് 13 വർഷത്തെ സേവന പരിചയമുള്ള അൽ റബിഹ് മെഡിക്കൽ ഗ്രൂപ്പിന്റ ബഹ്‌റൈനിലെ 8 മത്തതും  ബഹ്‌റിനിലെ ആദ്യ മെഡിക്കൽ സെന്റർ ആയ  അൽറബിഹ് മെഡിക്കൽ സെന്റർ  മനാമ  ബസ് സ്റ്റേഷന് മുൻവശത്തു ഇന്ന് (07.04.2023) പ്രവർത്തനം ആരംഭിക്കുന്നു. ആതുര സേവന രംഗത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉയർന്ന നിലവാരമുള്ള അത്യാധുനിക സജ്ജീകരണത്തോട് കൂടി മുപ്പത്തി രണ്ട് വിദഗ്ദ്ധ ഡോക്ടറും മാരും, നൂറിലധികം ആരോഗ്യ പരിപാലകരും, പരിചയ സമ്പന്നരായ മാനേജ് മെന്റും കയ്യ് കോർത്തു ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്ന വിവരം സസ്നേഹം അറിക്കുന്നതിനൊപ്പം നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ച് കൊണ്ട് നല്ലനാളെക്കായി പവിഴ ദ്വീപിനായി സമർപ്പിക്കുന്നതായി അധികൃതർ അറിയിച്ചു .  അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പിന് മിഡിലിസ്റ്റിൽ ബഹ്‌റിനു പുറമെ ആരോഗ്യ മേഖലയിൽ സൗദി അറേബ്യ യിലും, ഓമനിലുമുള്ള പ്രവർത്തനത്തിനൊപ്പം കുവൈത്തിലും, ഖത്തറിലും ഉടൻ തന്നെ ഗ്രൂപ്പിന്റെ സേവനം തുടങ്ങുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി .150ൽ പരം കാർപാർക്കിങ് സൗകര്യം, 32 ൽ പരം ആരോഗ്യ പരിചരണ മുറികൾ, ഒരെ സമയം മുന്ന് നിലകളിലായി ആയിരത്തിൽ പരം ആളുകളെ ഉൾകൊള്ളാനുള്ള ഇരിപ്പിട സൗ കര്യങ്ങളും,27 x 7 ഫാർമസി, റേഡിയോളജി ലേബർട്ടറി, സൗകര്യങ്ങളും, ഒപ്പം internal medicine, general medicine, general surgery, orthopedic, gynecology, pediatrics, ENT, ophthalmology, dermatology, dental, physiotherapy, എമർജൻസി സൗകര്യങ്ങളും, ഒരോ ഡിപ്പാർട്ടുമെന്റിലും ഓരോ വിദ്ദഗ്ദ്ധ ഡോക്ടർമാരുടെ സേവനം കോർത്തിണ ക്കിയാണ് ഏപ്രിൽ 7 വെള്ളിയാഴ്ച 4 മണി മുതൽ പ്രവർത്തനം ആരംഭിക്കുന്ന തെന്ന്‌ മെഡിക്കൽ സെന്റർ ചെയർമാൻ മുജീബ് അടാട്ടിൽ, ജനറൽ മാനേജർ നൗഫൽ അ ടാട്ടിൽ,മെഡിക്കൽ ഡയറക്ടർ ഡോക്ടർ അനസ് അൽ ജോസൻ എന്നിവർ വാർത്തസമ്മളനത്തിൽ പറഞ്ഞു.