മസ്കറ്റ് : ഒമാനിലെ പ്രമുഖ കുടിവെള്ള വിതരണകമ്പനിയായായ “അൽ റയ്യാൻ വാട്ടർ” അതിന്റെ 15 മത് വാർഷികത്തോട് അനുബന്ധിച്ചു സി.എസ്.ആർ ആക്ടിവിറ്റി വർധിപ്പിക്കുന്നു. ദുരിതമനുഭവിക്കുന്നവരും, രോഗികളും, തൊഴിൽ നഷ്ടപെട്ടവരുമായ 15 പേർക്ക് വിമാന ടിക്കറ്റ് നൽകിയാണ് റമദാന് ശേഷമുള്ള കരുണ്ണ്യ പ്രവർത്തനങ്ങൾ തുടരുന്നത്. ഡയരക്ടർമായിട്ടുള്ള അഹമ്മദ് മുഹമ്മദ് നാസർ അൽ മാ-മറി, ഷഹീൻ മുഹമ്മദാലി, ഷമീർ ചക്ക്യാൻപറമ്പിൽ,റംഷി സുലൈമാൻ,കെ.എച്ച്. നിസാർ പട്ടാമ്പി,നാസർ ചെർക്കളം എന്നിവരാണ് പുതീയ കാരുണ്യ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഗൾഫ് മാധ്യമം “മിഷൻ വിംഗ്സ് ഓഫ് കംപാഷൻ്റെ” ഒമാൻ പദ്ധതിക്ക് 5 ടിക്കറ്റുകൾ, മസ്ക്കറ്റ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിക്ക് 5 ടിക്കറ്റുകൾ, സലാല കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിക്ക് 5 ടിക്കറ്റുകൾ എന്നിങ്ങനെയാണ് ടിക്കറ്റുകൾ നൽകിയത്, വരുംദിവസങ്ങളിൽ കമ്പനിയുടെ സി.എസ്.ആർ ആക്ടിവിറ്റിയുടെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾ നടക്കുമെന്ന് ഡയറക്ടർന്മാർ അറിയിച്ചു.