മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വെച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴ ആമുഖ പ്രസംഗവും നടത്തി . 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനം രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് നിർവ്വഹിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം അനൂപ് തങ്കച്ചൻ മാത്യു , മാത്യു ചാക്കോ ചെറിയാൻ , ടിൻസി ബാബു എന്നിവർക്ക് മെമ്പർഷിപ്പ് കാർഡ് നൽകി ചീഫ് ഗസ്റ്റും ICRF ചെയർമാനുമായ ഡോക്ടർ ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം ആരോഗ്യ ബോധവൽക്കരണ ക്ലാസും ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. അസോസിയേഷൻ മുൻ പ്രസിഡന്റ് അനിൽ കായംകുളം,വനിത വേദി പ്രസിഡന്റ് ആതിരാ പ്രശാന്ത് , എക്സിക്യൂട്ടീവ് അംഗം സുനിത നായർ എന്നിവർ ആശംസകൾ അറിച്ചു. തുടർന്ന് രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് , ചീഫ് ഗസ്റ്റ് ഡോക്ടർ ബാബു രാമചന്ദ്രൻ എന്നിവരെ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തും , മുൻ പ്രസിഡന്റ് അനിൽ കായംകുളത്തിനെ രക്ഷാധികാരി ബംഗ്ലാവിൽ ഷെരീഫും , വനിത വേദി മുൻ പ്രസിഡന്റ് ആതിര സുരേന്ദ്രയെ ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴയും പൊന്നാടയണിയിച്ച് ആദരിക്കുകയും മെമന്റൊ നൽകുകയും ചെയ്തു. വനിതാ വേദി ജനറൽ സെക്രട്ടറി സുജാ ബിജി നന്ദിയും അറിയിച്ചു.തുടർന്ന് നടന്ന സ്നേഹവിരുന്നിൽ കടന്ന് വന്ന എല്ലാവരും സംബന്ധിച്ചു. പ്രോഗ്രാം കോർഡിനേറ്റർ പ്രദീപ് നെടുമുടി ,വൈസ് പ്രസിഡന്റുമാരായ ഹരീഷ് ചെങ്ങന്നൂർ , ശ്രീകുമാർ കറ്റാനം , സെക്രട്ടറിമാരായ അനീഷ് മാളികമുക്ക് , സജി കലവൂർ , ജോയിന്റ് ട്രഷറാർ സാം കാവാലം , മീഡിയാ കോർഡിനേറ്റർ സുജേഷ് എണ്ണക്കാട്, ഹെൽപ്പ് ലൈൻ കോർഡിനേറ്റർ ശ്രീജിത്ത് ആലപ്പുഴ , മെമ്പർഷിപ് കോർഡിനേറ്റർ ലിജോ കൈനടി, ആർട്ട്സ് & സ്പോർട്ട്സ് കോർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ , എക്സിക്യൂട്ടീവ് അംഗങ്ങളായ പൗലോസ് കാവാലം, അരുൺ ഹരിപ്പാട്, ഡെനീഷ് എഴുപുന്ന , അശ്വിനി അരുൺ , ശാന്തി ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു .