ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അജീന്ദ്രൻ അനുസ്മരണ ഗാനസന്ധ്യ

ബഹ്‌റൈൻ : ആലപ്പുഴ പ്രവാസി അസോസിയേഷൻ അംഗം, കാരിച്ചാൽ സ്വദേശി അജീന്ദ്രന്റ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 13 വെള്ളിദിവസം വൈകുന്നേരം 7 മണി മുതൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഫേസ്ബുക് പേജിലൂടെ live ആയി കുളത്തൂപ്പുഴയിൽ നിന്നും ഗായികമാരായ കുമാരി ശ്രുതി ലക്ഷ്മിയും കുമാരി ശ്രീ ലക്ഷ്മിയും ഗാനസന്ധ്യ അവതരിപ്പിക്കും . അജീന്ദ്രന്റ ഓർമ്മകൾ പുതുക്കുവനായി എല്ലാ സുഹൃത്തുക്കളേയും ഈ ഗാനസന്ധ്യയിലേക്ക് സാദരം ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു . ചരമ വാർഷികത്തിന് മുന്നോടിയായി അജീന്ദ്രൻെറ്റ് ഹരിപ്പാട് കരിച്ചാലുള്ള വസതിയിൽ പ്രെസിഡെൻറ്റ് ബെംഗ്ലാവിൽ ഷെരീഫും എക്സിക്യൂട്ടീവ് അംഗവും ചാരിറ്റി വിങ്ങ് ചെയർമാനുമായ ജയലാൽ ചിങ്ങോലിയും സന്ദർശനം നടത്തി കുടുംബാംഗങ്ങളുമായ് സംസാരിച്ചു അവരുടെ ബുദ്ധിമുട്ടുകളും വിഷമവും മനസിലാക്കുകയും അത് പൊതുയോഗത്തിൽ അറിയിക്കുകയും ചെയ്തു. പൊതുയോഗത്തിൽ സബ് കമ്മിറ്റി പുനർസംഘടിപ്പിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തതായി ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര അറിയിച്ചു .