മനാമ:- മുപ്പതു വർഷമായി ബഹ്റൈനിൽ ജോലി ചെയ്തു വരുകയായിരുന്ന ആലപ്പുഴ കായംകുളം എരുവ സ്വദേശി മോഹൻകുമാർ പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രേവേശിപ്പിക്കുകയും തുടർന്നുള്ള ചെക്കപ്പിൽ അദ്ദേഹത്തിൻ്റെ കിഡ്നിയിൽ കല്ലാണെന്നും ഒരു കല്ല് ബ്ലാഡറിൽ എത്തപെട്ടതിനാൽ മൂത്രതടസം ഉണ്ടാവുകയും ചെയ്തു . തുടർന്ന്അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ വിശദമായ ചെക്കപ്പിന് ശേഷം മൂത്ര തടസം നീക്കാനായി ട്യൂബ് ഇടുകയും എത്രയും പെട്ടന്ന് സർജ്ജറി നടത്തണം എന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു.
സാമ്പത്തികമായും, മാനസീകമായും, ആരോഗ്യപരമായും തളർന്ന അദ്ദേഹം എന്തുചെയ്യും എന്നറിയാതെ നിസ്സഹായ അവസ്ഥയിൽ അദ്ദേഹത്തിൻ്റെ ഒരു സുഹൃത്ത് ആലപ്പുഴ പ്രവാസി അസോസിയേഷനുമായി ബന്ധപ്പെടുകയും ഉടൻതന്നെ എക്സിക്യൂട്ടിവ് അംഗങ്ങൾ മോഹനനെ നേരിൽകണ്ട് അദ്ദേഹത്തിൻ്റെ പ്രേശ്നങ്ങൾ ചോദിച്ചു മനസിലാക്കുകയും അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടറെ കണ്ടു സർജറിക്ക് വേണ്ട നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ അദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി വളരെ മോശമാവുകയും ഈ അവസ്ഥയിൽ സർജറി നടത്താൻ പറ്റില്ല എന്നും എത്രയും പെട്ടന്ന് അദ്ദേഹത്തെ നാട്ടിൽ എത്തിക്കുകയാണ് വേണ്ടത് എന്നും ഡോക്ടർ അറിയിച്ചു.
തുടർന്ന് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾ എത്രയും പെട്ടന്ന് തന്നെ മോഹനനെ നാട്ടിലേക്കയക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു. അപ്പോളാണ് മോഹനന് എയർപോർട്ടിൽ ട്രാവൽ ബാൻ ഉള്ളകാര്യം മനസ്സിലാവുകയും തുടർന്ന് ട്രാവൽ ബാൻ നീക്കം ചെയ്യുന്നതിനായി നല്ലവരായ സുഹൃത്തുക്കളുടെ സഹായത്താൽ എമിഗ്രേഷൻ, കോടതി, പോലീസ്സ്റ്റേഷൻ എന്നിവടങ്ങളിൽ നിന്നും നിയമസഹായം നേടുകയും ട്രാവൽ ബാൻ നീക്കം ചെയ്തു മോഹനന്റെ ഫ്ലൈറ്റ് ടിക്കറ്റും ചികിത്സാസഹായവും അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി അസോസിയഷൻ ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര, സെക്രട്ടറി ശ്രീജിത്ത് , എക്സിക്യൂട്ടീവ് അംഗം സാം ജോസ് എന്നിവർ കൈമാറി.
22/06/2021 ചൊവ്വാഴ്ച മോഹൻകുമാർ ചികിത്സക്കായി നാട്ടിലേക്ക് പോവുകയും അദ്ദേഹത്തെ സഹായിച്ച എല്ലാവര്ക്കും അദ്ദേഹത്തിന്റെയും കുടുമ്പത്തിന്റെയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഈ ഉദ്യമത്തിൽ അസോസിയേഷനോടൊപ്പം നിന്ന എല്ലാ അംഗങ്ങൾക്കും നിയമസഹായവും സാമ്പത്തിക സഹായവും ചെയ്തു തന്ന നല്ലവരായ സുഹൃത്തുക്കളെയും നന്ദി പൂർവം സ്മരിക്കുന്നതായി ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു .