മനാമ : ജോലിക്കിടെ അപകടം സംഭവിച്ചു ചികിത്സയിൽ കഴിയുന്ന ആലപ്പുഴ നെടുമുടി സ്വദേശി അജിമോന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ധനസഹായം നൽകി.സൽമാനിയ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു താമസ സ്ഥലത്തു കഴിയുന്ന അജിമോന് അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് എത്തിയാണ് ധനസഹായം നൽകിയത്. അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് ധനസഹായം വിതരണം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി,ശ്രീജിത്ത് കൈമൾ,ഹാരിസ് വണ്ടാനം,ജോർജ് അമ്പലപ്പുഴ, അനിൽ കായംകുളം എന്നിവർ സംബന്ധിച്ചു.ജൂൺ 4 നു ചാർട്ടേർഡ് ഫ്ലൈറ്റിൽ നാട്ടിലേക്കു പോകാനിരുന്ന അജിമോന് സാങ്കേതിക കാരണങ്ങളാൽ ഫ്ലൈറ്റ് താമസിക്കുന്നതിനാൽ യാത്ര താൽക്കാലികമായി മുടങ്ങിയിരിക്കുകയാണ്.