ഇറാൻ വിഷയം കൈകാര്യം ചെയ്യുന്ന യു.എസ് ഉദ്യോഗസ്ഥൻ ഒമാനിൽ

മസ്കറ്റ് : യു.എസ് മുതിർന്ന ഉദ്യോഗസ്ഥൻ ബ്രെയിൻ ഹുക് ഒമാൻ വിദേശകാര്യമന്ത്രി യൂസിഫ് ബിൻ അലവിയുമായി കൂടിക്കാഴ്ചനടത്തി.ഒമാൻ യു.എസ് വിദേശകാര്യ ബന്ധം വർദ്ധിപ്പിക്കലാണ്ലക്‌ഷ്യം.അമേരിക്ക ഇറാൻ വിഷയത്തിന്റെ പ്രതേക പ്രതിനിധിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ മുതിർന്ന ഉപേദശകൻ കൂടി ആണ് ബ്രെയിൻ ഹുക്.ഹോർമുസ് കടലിടുക്കിൽ ഉണ്ടായ കപ്പൽ അക്രമണയുമായി വിഷയങ്ങൾ ചർച്ചയായതായി സൂചനയുണ്ട്.മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഒമാൻ പരിശ്രമിക്കുന്നതായി അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.