ബഹ്‌റിനിൽ അൽ വെഫാഖ് ഇസ്ലാമിക സൊസൈറ്റിയുടെ ജനറൽ സെക്രെട്ടറിയായ അലി സൽമാന്റെ ഒൻപത് വർഷത്തെ ജയിൽ ശിക്ഷ സുപ്രീം അപ്പീൽസ് കോടതി ശരിവെച്ചു.

a_rak1tosvvc_2016-12-13_1481628239resized_picബഹ്‌റൈൻ : ബഹ്‌റിനിൽ പൊതുജനങ്ങൾക്കിടയിൽ വർഗീയ വിദ്വേഷം പരത്തുകയും, ആഭ്യന്തരമന്ത്രാലയത്തെ അപമാനിക്കുകയും, നിയമലംഘനം നടത്തുകയും ചെയ്തതിന്റെ പേരിൽ വിചാരണ നേരിട്ടിരുന്ന അൽ വെഫാഖ് ഇസ്ലാമിക സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി അലി സൽമാന്റെ ഒൻപത് വർഷത്തെ ജയിൽ ശിക്ഷ സുപ്രീം അപ്പീൽസ് കോടതി ശരിവെച്ചു.വെള്ളിയാഴ്ച്ചകളിലെ പ്രഭാഷണങ്ങളിലൂടെയും, പൊതുവേദിയിലുള്ള മറ്റു പ്രസംഗങ്ങളിലൂടെയും ഭരണ സംവിധാനങ്ങൾക്കെതിരെ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ഹൈ കോടതി ഇയാൾക്ക് മുൻപ് നാല് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് ഒരു അപ്പീൽ കോടതിയാണ് ഇത് ഒൻപത് വർഷമായി ഉയർത്തിയത്. എന്നാൽ പരമോന്നത കോടതി ഇത് റദ്ധാക്കുകയും, പുനർവിചാരണയ്ക്ക് ഉത്തരവിടുകയുമായിരുന്നു.പുനർവിചാരണയ്ക്ക് ശേഷം ഇയാൾക്കെതിരെ ആരോപിച്ച കുറ്റങ്ങൾ സത്യമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഒൻപത് വർഷത്തെ തടവ് ശിക്ഷ കോടതി ശരിവെച്ചത്