ഒമാനിൽ സ​മ​സ്ത സ​മ്മേ​ള​നങ്ങൾക്ക് തുടക്കമാകുന്നു, സമ്മേളനങ്ങൾ പാ​ണ​ക്കാ​ട് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും

ഒ​മാ​ൻ:സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ർ ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ ന​ട​ത്തു​ന്ന മേഖല സമ്മേളങ്ങൾക്ക് ശ​ർ​ഖി​യ മേ​ഖ​ല സ​മ്മേ​ളനത്തോടെ തു​ട​ക്ക​മാക്കും, മസ്‌ക്കറ്റ് ഏരിയയിലെ പ്രധാന മേ​ഖ​ല സ​മ്മേ​ള​നം ആയ ആ​സി​മ മേ​ഖ​ല സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ന് ​റു​സൈ​ൽ അ​ൽ മ​ക്കാ​രിം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.. തുടർന്ന് ബാ​ത്തി​ന മേ​ഖ​ല സ​മ്മേ​ള​നം സ​ഹ​മി​ലെ നൂ​ർ​ഹാ​ളി​ലും, വ​സ​തി​യ മേ​ഖ​ല സ​മ്മേ​ള​നം ​​ ത​ർ​മ്മ​ത്ത് അ​ൽ​മ​ഹാ ഹാ​ളി​ലും ന​ട​ക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സ​മ്മേ​ള​ന​ങ്ങ​ൾ എല്ലാം തന്നെ പാ​ണ​ക്കാ​ട് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. സമ്മേളന കേന്ദ്രങ്ങളിൽ അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ലാ​യി ഒ.​സി.​സി.​ഐ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ ല​ത്തീ​ഫ് സാ​ഹി​ബ് ഉ​പ്പ​ള, സി.​എം. ന​ജീ​ബ്, എം.​ഡി മു​ഹ​മ്മ​ദ് കു​ട്ടി, എന്നിവരും പങ്കെടുക്കുമെന്നും ഭാരവാഹികളായ SIC ആസിമ മേഖല രക്ഷാധികാരി മുഹമ്മദലി ഫൈസി ,SIC ആസിമ മേഖല പ്രസിഡൻ്റ് ശൈഖ് അബ്ദുറഹ്മാൻ മുസ്‌ലിയാർ, ആസിമ മേഖല സെക്രട്ടറി സുബൈർ ഫൈസി , പ്രോഗ്രാം കമ്മറ്റി ചെയർമാർ സക്കരിയ്യ ഹാജി തളിപ്പറമ്പ് , എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.