മസ്കത്ത്:ഓൾകേരള വുമൺസ് മസ്കറ്റ് വാർഷികാഘോഷ പരിപാടി സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതൽ റൂവി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.” അനോഖി ” എന്ന പേരിൽ അവതരിപ്പിക്കുന്ന വാർഷികാഘോഷ പരിപാടിയിൽ ചലച്ചിത്ര താരം ശ്വേതാ മേനോൻ , സംവിധായകൻ നാദിർഷായുടെ മകളായ ഐഷ നാദിർഷ എന്നിവർ മുഖ്യാതിയാകുന്ന പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളുടെയും , നാട്ടിൽ നിന്നും വരുന്ന കലാകാരന്മാരുടെയും പരിപാടികൾ അരങ്ങേറും.തൃശൂർ ചാലക്കുടിയിലെ” ബ്രോ ഹൗസ് “ബാൻഡിന്റെ ഡി.ജെ , ചെണ്ട വിത്ത് വാട്ടർ ഡ്രം ആയിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണം.കൂടാതെ ആർ.ജെ.ഡാൻസ് ഇൻസ്റ്റിട്യൂട്ടിലെ കലാകാരന്മാരുടെ ക്‌ളാസിക്കൽ നൃത്ത നാടകം,കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും .പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെങ്കിലും പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.ഏഴു വർഷങ്ങൾക്കു മുൻപ് മസ്‌കറ്റിലെ കുടുംബിനികളുടെ കൂട്ടായ്മയായി ആരംഭിച്ച ഓൾ കേരള വുമൺസ് മസ്കറ്റിൽ ആയിരത്തിമുന്നൂറിലേറെ അംഗങ്ങൾ ഉണ്ട്. ഭൂരിഭാഗവും കുടുംബിനികൾ അംഗമായുള്ള കൂട്ടായ്മ അംഗങ്ങളുടെ കലാ സാംസ്കാരിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും , അതോടൊപ്പം സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ ഉതകുന്ന വിധത്തിലുള്ള സംരംഭക പ്രവർത്തനങ്ങളിലും സജീവമാണ്.ഇക്കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു . കൂട്ടായ്മയിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് ” ഓൾ കേരള വുമൺസ് മസ്കറ്റിന്റെ ” സാമൂഹിക മാധ്യമ പേജുകൾ വഴി കൂടുതൽ വിവരങ്ങൾ അറിയുവാനും അംഗമാകാനും സാധിക്കും.ഹൂഫിയ തൗഫീഖ്,അനൂജ ഫിറോസ്,അമൃത റെനീഷ്,നാദിയ ഷംസ്,സരിത ഷെറിൻ,സിയാന ഷജീർ,എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.