ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ‍ഞായറാഴ്ച തുറക്കും

മനാമ: ബഹ്റൈനിലെ സമസ്ത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് മെയ് 23 (ഞായറാഴ്ച) മുതല്‍ ഒൺലൈനായി പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്റൈന്‍ കേന്ദ്ര ഭാരവാഹികളും റൈയ്ഞ്ച് ഭാരവാഹികളും അറിയിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്റൈനിലെ മനാമ, റഫ, ഗുദൈബിയ,  മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത മദ്റസകളിലാണ് ഞായറാഴ്ച മുതല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്..
മദ്റസകളിലെ പുതിയ അദ്ധ്യായന വര്‍ഷത്തോടനുബന്ധിച്ച് പുതുതായി അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മിഹ്റജാനുല്‍ ബിദായ എന്ന പേരില്‍
പ്രവേശനോത്സവം മെയ് 22 ന് ശനിയാഴ്ച ZOOM  വീഡിയോ കോൺഫറൻസിൽ സംഘടിപ്പിക്കും.
  പ്രവേശനോത്സവം ശനിയാഴ്ച രാത്രി 7മണിക്ക് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യ അതിഥി യാരിക്കും
  പുതിയ അഡ്മിഷന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അതാതു മദ്റസാ കേന്ദ്രങ്ങളില്‍ നേരിട്ടെത്തണം.
ബഹ്റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ മദ്റസകളില്‍ അഡ്മിഷന്‍ നേടാനും വിശദ വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പറുകളിൽ അതാതു ഏരിയാ കമ്മറ്റികളുമായി ബന്ധപ്പെടമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ നമ്പറുകൾ
35107554 (മനാമ),
33767471(റഫ),
39474715(ഗുദൈബിയ),
35172192(മുഹറഖ്),
39107257(ഹൂറ),
34 308854(ജിദാലി),
393576 77(ഹിദ്ദ്),
3468 2679(ഹമദ്ടൗണ്‍),
33505806(ഉമ്മുല്‍ ഹസം),
33515138(ബുദയ്യ).
എന്നീ നന്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
വിശദ വിവരങ്ങൾക്ക്
33049112, 34 33 2269