ദോഹ: നവംബർ-ഡിസംബർ മാസത്തിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ആവേശം വീണ്ടും കൂട്ടുവാൻ മറ്റൊരു ഫുട്ബാൾ ഉത്സവത്തെ വരവേൽക്കാനൊരുങ്ങി ഖത്തർ. 2023 ഏഷ്യാകപ്പ് ഫുട്ബാളിന് വേദിയൊരുക്കാൻ മറ്റ് മൂന്ന് രാഷ്ട്രങ്ങൾക്കൊപ്പം ഖത്തറും സന്നദ്ധ അറിയിച്ച് രംഗത്ത്. ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവരാണ് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യവുമായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനെ സമീപിച്ച മറ്റു രാജ്യങ്ങൾ. നേരത്തെ ആതിഥേയരായി പ്രഖ്യാപിച്ച ചൈന പിന്മാറിയതോടെയാണ് എ.എഫ്.സി പുതിയ വേദിക്കായി ശ്രമം ആരംഭിച്ചത്. ആഗസ്റ്റ് 31 വരെയാണ് ബിഡ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.ഒക്ടോബർ 17ന് ചേരുന്ന എ.എഫ്.സി എക്സിക്യൂട്ടീവ് കൗൺസിൽ വേദി തീരുമാനിക്കും.