മനാമ : ബഹ്‌റൈനിൽ ബദൽ ശിക്ഷ പദ്ധതി പ്രകാരം റമദാനിൽ 558 തടവുകാർ ഉപയോഗപ്പെടുത്തിയതായി അധികൃതർ . നിബന്ധനകളോടെ ബദൽ ശിക്ഷ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം തടവുകാർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പേർ ബദൽ ശിക്ഷാ രീതി തിരഞ്ഞെടുത്തതെന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് അറിയിച്ചു. ബദൽ ശിക്ഷാ പദ്ധതി വിപുലപ്പെടുത്താനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്റെ വെളിച്ചത്തിലാണ് കൂടുതൽ പേർ ഉപയോഗപ്പെടുത്തിയിരിക്കുന്നു . കുറ്റവാളികളുടെ അവസ്ഥ വിലയിരുത്തുന്നതിനും ശിക്ഷകൾ മാറ്റിസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും എക്സിക്യൂഷൻ പ്രോസിക്യൂഷൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആൾട്ടർനേറ്റീവ് സെന്‌സിംഗ്, ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റിഫോർമേഷൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നിവയുമായി നിരന്തരം സഹകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി .