ബഹ്റൈൻ : ഗൾഫ് എയർ ന്റെ ഫാൽക്കൺ ഫ്ളയർ എന്ന ലോയൽറ്റി പ്രോഗ്രാമിൽ അംഗം ആയിട്ടുള്ളവർ ജോയ് ആലുക്കാസിൽ നിന്നുള്ള ഓരോ പർച്ചേസിലൂടെ പോയിന്റ് കരസ്ഥമാക്കും . ഈ പദ്ധതിയുടെ തുടക്കത്തിൽ ഇരട്ടി ഫാൽക്കൺ ഫ്ളയർ മൈലുകൾ ആണ് നൽകപ്പെടുന്നത് , ജോയ് ആലുക്കാസിന്റെ ശാഖകൾ ആയ ബഹ്റൈൻ , സൗദി , യൂ എ ഇ ഖത്തർ , കുവൈറ്റ് , മലേഷ്യ , സിംഗപ്പൂർ , യൂ എസ് എ , എന്നി ഷോ റൂമുകളിൽ നിന്നും ഉള്ള പർച്ചേസുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് , കഴിഞ്ഞ ദിവസം ഗൾഫ് എയർ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ജോയ് ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് ,ഗൾഫ് എയർ ചീഫ് കോമ്മേഴ്സ്യൽ ഓഫീസർ അഹമ്മദ് ജനാഹി എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവച്ചു , ജോയ് ആലുക്കാസ് കോ ഓപ്പറേറ്റ് ഫിനാൻസ് ഹെഡ് തോമസ് സ്കറിയ , ഗൾഫ് എയർ കസ്റ്റമർ എക്സ്പീരിയൻസ് സീനിയർ മാനേജർ കവിത എസ് , അൽ ജാസ്സിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു , ഗൾഫ് അതിരുമായുള്ള പ്രവർത്തനം ഉപഭോക്താക്കൾക്ക് കൂടുതൽ അവസരങ്ങളും സമ്മാനങ്ങളും നേടുവാൻ ഉപകരിക്കുമെന്ന് ജോൺ പോൾ ആലുക്കാസ് അറിയിച്ചു , പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി ഗൾഫ് എയർ ചീഫ് കോമ്മേഴ്സ്യൽ ഓഫീസർ അഹമ്മദ് ജനാഹി പറഞ്ഞു
ഉപഭോകതാക്കൾക്കു ഫ്ളൈറ്റിലും അവസരങ്ങളിലും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയാണ് ഫാൽക്കൺ ഫ്ളയർ , ഓൺലൈൻ ബുക്കിംഗ് ബോണസുകൾ ബാഗ്ഗജ് അലവൻസ് , സീറ്റ് കൺഫർമേഷൻ , മുങ്ങുന്നു വർഷത്തെ മൈൽസ് വാലിഡിറ്റി തുടങ്ങി അനുകുല്യങ്ങൾ ആണ് യാത്രക്കാർക്ക് ലഭ്യമാകുന്നത്