വിജയ് യുമായുള്ള വിവാഹ മോചനം; അമല പോളിനെ തമിഴകത്ത് നിന്നും ഒഴിവാക്കുന്നു?

Amala_Paul_1140x490സംവിധായകന്‍ എ എല്‍ വിജയ് യുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതില്‍ സിനിമാ ലോകം കുറ്റപ്പെടുത്തുന്നത് അമല പോളിനെയാണ്. അമല പോളിന്റെ അഭിനയ മോഹമാണ് വിവാഹ മോചനത്തിന് കാരണമെന്നാണ് പരക്കെയുള്ള സംസാരം. എന്നാല്‍ ആ അഭിനയം മോഹം ഇനിയധികം ഉണ്ടാവില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. വിവാഹ മോചനത്തോടെ അമലയ്ക്ക് തമിഴില്‍ അവസരങ്ങള്‍ കുറയുന്നതായിആണ് ഇപ്പോൾ ഗോസിപ് . അമലയെ നായികയായി ആലോചിച്ച പല ചിത്രങ്ങളില്‍ നിന്നും നടിയെ മാറ്റി എന്നാണ് കേള്‍ക്കുന്നത്.എന്നാല്‍ ഇതൊന്നും അമലയെ ബാധിയ്ക്കുന്നില്ല എന്നും സംസാരംഉണ്ട്.ധനുഷിന്റെ വട ചെന്നൈ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് മറ്റ് ചിത്രങ്ങള്‍ക്ക് നല്‍കാന്‍ അമലയ്ക്ക് ഡേറ്റില്ല എന്നും കേള്‍ക്കുന്നു