ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുമായി ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീ വസ്തവ ബഹ്‌റൈൻ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ സഹകരണം ശക്തമാക്കുന്നതിന് താല്പര്യമുള്ളതായി മന്ത്രി ഡോക്ടർ ജലീല ബിൻത് അസൈദ് ജവാദ് ഹസ്സൻ പറഞ്ഞൂ. കൂടിക്കാഴ്ചയിൽ കൂടുതൽ രംഗങ്ങളിൽ സഹകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. ബഹ്‌റൈനിലെ പ്രവാസികളായ ഇന്ത്യക്കാർക്ക് അധികൃതർ നൽകിക്കൊണ്ടിരിക്കുന്ന ആരോഗ്യ പരിരക്ഷയ്ക്ക് അംബാസിഡർ നന്ദി അറിയിച്ചു.