അമ്മ ഇൻസ്റ്റിറ്റ്യൂട്ട് “സമന്വയം” അരങ്ങേറ്റം നാളെ സൊഹാറിൽ

സൊഹാർ : സോഹാറിലെ നൃത്ത വിദ്യാലയയം അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആർട്സ് ജൂൺ 9 വെള്ളിയാഴ്ച സോഹാർ അംബാറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ ഭരതനാട്യം & കുച്ചുപ്പുടി അരങ്ങേറ്റം സംഘടിപ്പിക്കുന്നു.”സമന്വയം ” എന്ന പേരിൽ ഇരുപതോളം നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റമാണ് വേദിയിൽ അവതരിപ്പിക്കുന്നത്. വൈകീട്ട് 6.30 ന് ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യ അഥിതിയായി ഗ്ലോബൽ പ്രസിഡന്റ് വേൾഡ് മലയാളി ഫെഡറേഷൻ ഡോക്ടർ ജെ രത്നകുമാർ സംബന്ധിക്കുന്നു. കഴിഞ്ഞ വർഷം ദ്വയം 2022 എന്ന പേരിൽ ഭരതനാട്യ അരങ്ങേറ്റം നടത്തിയിരുന്നു സോഹാറിൽ ആദ്യമായാണ് ഭരത നട്യവും കുച്ചുപ്പുടിയും ഒരേ വേദിയിൽ അരങ്ങേറ്റം നടക്കുന്നത്. ഗുരു ഹരീഷ് ഗോപിയുടെ ശിക്ഷണത്തിൽ അഭ്യസിച്ച നൃത്തകിമാരാണ് അരങ്ങേറ്റത്തിനു തയ്യറാവുന്നത് കാണികളിൽ വേറിട്ട അനുഭവം കാഴ്ചവെക്കുന്ന നൃത്ത പരിപാടികൾ വുമൺസ് ഹാളിൽ അരങ്ങേറുമെന്നു അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഹെഡ് കവിരാജ് മാഷ് പറഞ്ഞു
സൗജന്യ പ്രവേശനമാണ്