കുവൈറ്റിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും: നാളെ മുതൽ പരിശോധന ശക്തമാക്കും

കുവൈറ്റ് :  വിസ കാലാവധി കഴിഞ്ഞ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി കുവൈറ്റിൽ  ഇന്ന് അവസാനിക്കും. ഇതോടെ 105 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്നു രാത്രി 12ന് മുൻപ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . മാർച്ച് 17നാണ് പൊതുമാപ്പ് ആരംഭിച്ചത്. ജൂൺ 17ന് കാലാവധി അവസാനിക്കാനിരിക്കെ രണ്ട് ആഴ്ച കൂടി നീട്ടുകയായിരുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ ഉള്ള പരിശോധനകള്‍ നാളെ മുതൽ ശക്തമാക്കും. പൊതുമാപ്പ് കാലാവധിക്ക് ശേഷവും തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തും .