ചെറിയ പെരുന്നാൾ:192 കുറ്റവാളികൾക്ക് സുൽത്താൻ മാപ്പുനല്കി

മസ്കറ്റ്:ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 192 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌മാപ്പ് നല്കി മോചിപ്പിച്ചു,നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക,ഇതിൽ 92 പേർ വിദേശികളും ബാക്കിയുള്ളവർ സ്വദേശികളുമാണ്.രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന് അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.