ജിദ്ദ: അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന വാർത്ത ജവാസാത്ത് അധികൃതർ നിഷേധിച്ചതായി പ്രമുഖ സൗദി ന്യൂസ് പോർട്ടൽ ‘സബ്ഖ്’ റിപ്പോർട്ട് ചെയ്തു.നേരത്തെ, പ്രമുഖ സൗദി ദിനപത്രമായ ‘അൽ-വത്വനെ’ ഉദ്ധരിച്ച് അറബ് ഓൺലൈൻ പത്രങ്ങളും മലയാള മാധ്യമങ്ങളും പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.15 ആം തീയതി – ഞായറാഴ്ച മുതൽ ഫിംഗർ പ്രിന്റ് ഇല്ലാതെ തന്നെ അനധികൃത താമസക്കാരായ വിദേശികൾക്ക് രാജ്യം വിട്ട് പോകാൻ 3 മാസത്തെ പൊതുമാപ്പ് അനുവദിച്ചുവെന്നായിരുന്നു ‘ അൽ വത്വൻ’ ദിനപത്രം റിപ്പോർട്ട് ചെയ്തത്.ഇതിന്റെ ചുവടുപിടിച് ഗൾഫ് പത്രവും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.വാർത്ത ജവാസാത്ത് നിഷേധിച്ച സാഹചര്യത്തിൽ വാത നൽകിയതിൽ ഖേദിക്കുന്നു.