ബഹ്റൈനിൽ 901 തടവുകാർക്ക് മോചനം

മനാമ: ബഹ്റൈനില്‍ ജയിൽ വിവിധ കുറ്റ കൃത്യങ്ങൾക്കു ശിക്ഷ അനുഭവിക്കുന്ന 901 തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാന്‍ രാജാവിന്റെ ഉത്തരവ്. നിലവിലെ കൊവിഡ് 19 സാഹചര്യം പരിഗണിച്ചാണിത് പ്രത്യക ഓർഡർ ഇറക്കിയത്. എന്നാൽ മോചിപ്പിക്കുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കണം.ബഹ്‌റിനിൽ നടക്കാനിരുന്ന കാറോട്ട മത്സരവും കൊറോണ മത്സരത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായും അധികൃതർ അറിയിച്ചു. ബഹ്‌റിനിൽ കഴിയുന്ന വിദേശിയരടക്കം ഉള്ളവർ രോഗബാധക്കെതിരെ കൃത്യമായ മുൻകരുതൽ എടുക്കണമെന്നും അധികൃതർ വ്യക്തമാക്കി

ബഹ്‌റിനിൽ നിലവിൽ 9420 പേരെയാണ് കൊറോണ പരിശോധനക്ക് വിധേയരാക്കിയത്.166 പേർക്കാണ് രോഗം സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ബഹറിനിൽ രണ്ട് മലയാളികൾക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ഇത് സംബന്ധിച്ചു  ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. ഇറാനിൽ നിന്നെത്തിച്ച ബഹ്‌റൈൻ പൗരൻ മാർ ഉൾപ്പെടെ  നിലവിൽ 166 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂടുതൽ പേർ ചികിത്സ കഴിഞ്ഞു ഡിസ്ചാർജ് ആയതു ബഹ്‌റിനിൽ കഴിയുന്ന പ്രവാസികൾ അടക്കം ഉള്ളവർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി
പൊതുപരുപാടികളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ബോധവത്കരണ മാർഗങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതടക്കമുള്ള മുൻകരുതൽ പ്രവർത്തങ്ങൾക്കാണ്
ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കി ബന്ധപ്പെട്ടവർ നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.