വികാരനിർഭരമായി   ദിനേശ് കുറ്റിയിൽ അനുസ്മരണം

മനാമ : ബഹ്‌റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കെ സി എ ഹാളിൽ വച്ച്  സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണം  വികാരാധീനമായ സദസ്സായി മാറി. ശ്രീ കനകരാജ് മായന്നൂർ തയ്യാറാക്കിയ ദിനേശ് കുറ്റിയിൽ ഓർമ്മയിൽ എന്ന ഡോക്യൂ  ഫിലിം പ്രദർശനം  ഉണ്ടായിരുന്നു. കുറ്റിയിൽ ഭിനേശിൻ്റെ കൂടെ നാടകത്തിൽ  അഭിനയിച്ചവരും  സുഹൃത്തുക്കളും ദിനേശിന്റെ നാടക സംവിധാനത്തിൽ അഭിനയിച്ചവരുമൊക്കെ ദിനേശിനെ അനുസ്മരിച്ച്   ദിനേശനുമായുള്ള അനുഭവങ്ങൾ പങ്കുവെച്ച്‌ വിതുമ്പി.
 ബി എം എഫ് പ്രസിഡണ്ട്‌ ബാബു കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ നടന്ന  അനുസ്മരണ യോഗത്തിൽ ആർ  പവിത്രൻ അനുസ്മരണ  പ്രഭാഷണം  നടത്തി. തുടർന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറൂഖ്, ബി കെ എസ് നാടകവേദി കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, സാമൂഹ്യ പ്രവർത്തകൻ കെ ടി സലിം, ബിജു എം സതീഷ്  , ക്യാമെറാമെൻ   നന്ദകുമാർ സംവിധായകനും രചയിതാവുമായ ബെൻ സുഗുണൻ, സുവിതാ രാകേഷ്,  , ഐ വൈ സി സി പ്രസിഡന്റ് ജിതിൻ  പെരിയാരം, രാമത്ത് ഹരിദാസ്, ശശി  വടകര,നാടക പ്രവർത്തകരായ  ശിവകുമാർ കൊല്ലറോത്ത് , ഹരീഷ് മേനോൻ,    വിനയചന്ദ്രൻനായർ ,വിനോദ് ആറ്റിങ്ങൽ   സജു. മുകുന്ദ്,വിജു കൃഷ്ണൻ എന്നിവർ ദിനേഷിനെ അനുസ്മരിച്ചു സംസാരിച്ചു.
ബി എം എഫ് ജനറൽ സെക്രട്ടറി ദീപാ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ വച്ച് ബി എം എഫ് മീഡിയാ  രംഗ്  ദിനേശ് കുറ്റിയിൽ റേഡിയോ നാടക മത്സരത്തെക്കുറിച്ച്  രാജീവ് വെള്ളിക്കോത്ത് വിശദീകരിച്ചു . ആദ്യ സ്ക്രിപ്റ്റ് ബി എം എഫ് ജോയിന്റ് സെക്രട്ടറി ജയേഷ്  താന്നിക്കൽ ഹരീഷിൽ നിന്നും ,  വിനോദ് ആറ്റിങ്ങൽ ബെൻ സുഗുണനിൽ നിന്നും ഏറ്റുവാങ്ങി . ജയേഷ് താന്നിക്കൽ നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ  ഗണേഷ് നമ്പൂതിരി അവതാരകനായി ചടങ്ങ് നിയന്ത്രിച്ചു.